കുചേലനോട് അവിൽപൊതി വാങ്ങിയ കൃഷ്ണനെയും അഴിമതിക്കാരനാക്കിയേനെ; ഇലക്ടറൽ ബോണ്ട് നിരോധിച്ചതിനെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാലത്താണ് ​കുചേലനിൽ നിന്ന് അവിൽപൊതി സ്വീകരിക്കുന്നതെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാകുമായിരുന്നു എന്നായിരുന്നു മോദിയുടെ പരിഹാസം. അവിൽ സ്വീകരിക്കുന്നത് വിഡിയോ എടുത്ത് ആരെങ്കിലും പൊതുതാൽപര്യ ഹരജി നൽകും. കോടതി അത് അഴിമതിയെന്ന് വിധിക്കുകയും ചെയ്യും.-പ്രധാനമന്ത്രി പറഞ്ഞു. യു.പിയിൽ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണ് ഇലക്ടറൽ ബോണ്ടിനെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരിഹാസം.

കഴിഞ്ഞാഴ്ചയാണ് ഇലക്ടറൽ ബോണ്ട് റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നു നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം സം​ഭാ​വ​ന​യാ​യി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ​ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടി​യ​ത് ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്കാണ്. 2022-23ൽ 1,300 ​കോ​ടി രൂ​പ​യാ​ണ് ബി.​ജെ.​പി സം​ഭാ​വ​ന പി​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് കി​ട്ടി​യ​തി​ന്റെ ഏ​ഴി​ര​ട്ടി തു​ക​യാ​ണി​ത്. കോ​ൺ​ഗ്ര​സി​ന് സം​ഭാ​വ​ന വ​ൻ​തോ​തി​ൽ കു​റ​യു​ക​യും ചെ​യ്തു.

PM Modi takes dig at supreme court after electoral bonds verdict

Tags:    
News Summary - PM Modi takes dig at supreme court after electoral bonds verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.