ഹനുമാനെ ബജ്റംഗ്ദളുമായി കൂട്ടിക്കെട്ടിയ പ്രധാനമന്ത്രി മാപ്പ് പറയണം -​പ്രഫ. ഗൗരവ് വല്ലഭ്

മംഗളൂരു: ബജ്റംഗ്ദൾ സംഘടനയെ ഹിന്ദു ദൈവമായ ഭഗവാൻ ഹനുമാനോട് സാദൃശ്യപ്പെടുത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ആറരലക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് എ.ഐ.സി.സി വക്താവ് പ്രഫ.ഗൗരവ് വല്ലഭ് പറഞ്ഞു. ഉടുപ്പി ഓഷ്യൻ പേൾ ഹോട്ടലിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭഗവാൻ ഹനുമാൻ ഭക്തരായ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് മോദിയുടെ പ്രസ്താവന. കർണാടകയിലെ 40 ശതമാനം കമ്മീഷൻ സർക്കാറിന്റെ ജനവിരുദ്ധ മുഖം മറക്കാനാണ് മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. ദലിത് യുവാവിനെ കൊന്ന ബജ്റംഗ്ദളിനെയാണോ മോദി ഭഗവാൻ ഹനുമാനോട് ഉപമിക്കുന്നത്?. ആ ദലിത് കുടുംബത്തെ മോദി സന്ദർശിച്ചോ? സർക്കാർ യുവാവിന്റെ കൊലയാളികൾക്കെതിരെ കേസെടുത്തോ?. നിങ്ങളുടെ കണക്കിൽ ദലിതർ ഹിന്ദു അല്ലെന്നുണ്ടോയെന്നും ഗൗരവ് ചോദിച്ചു. 

Tags:    
News Summary - PM Must Apologize For Equating Lord Hanuman With Any Indivisiual or Organization: Prof Gaurav Vallab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.