ന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ വിമർശനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കണമെന്നും യഥാർഥ വാർത്തസമ്മേളനം നടത്തണമെന്നും ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ. മോദി യഥാർഥ രൂപത്തിലുള്ള വാർത്തസമ്മേളനം നടത്തുകയും മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അതിന് ഏറ്റവും ഉചിതമായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മധ്യവർഗത്തെയും വ്യാപാരികളെയും ചെറുകിട സംരംഭകരെയും പ്രത്യേകിച്ച് ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ ജനങ്ങളെ മോദി പരിഗണിക്കണമെന്ന് താൻ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ കേന്ദ്രസർക്കാറിെൻറ പ്രത്യേകിച്ച് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ തെറ്റായ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമർശിച്ച യശ്വന്ത് സിൻഹയെ ശത്രുഘ്നൻ സിൻഹ പിന്താങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.