ആഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കും -മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്​ ഒരു ദിവസം മുമ്പ്​, ആഗസ്​റ്റ്​ 14 വിഭജനഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തി​െൻറ വേദന മറക്കാൻ സാധിക്കില്ലെന്ന്​ പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം.

'വിഭജനത്തി​െൻറ വേദന ഒരിക്കലും മറക്കാൻ കഴിയില്ല. ​വെറുപ്പും അക്രമവും മൂലം ലക്ഷകണക്കിന്​ സഹോദരി -സഹോദരൻമാർക്ക്​ പാലായനം ചെയ്യേണ്ടിവരികയും നിരവധിപേർക്ക്​ ജീവൻ നഷ്​ടമാകുകയും ചെയ്​തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്​മരണക്കായി ആഗസ്​റ്റ്​ 14 വിഭജന ഭീതിയുടെ അനുസ്​മരണ ദിനമായി ആചരിക്കും' -മോദി ട്വീറ്റ്​ ചെയ്​തു.

സാമൂഹിക വിഭജനങ്ങളെ അകറ്റിനിർത്താനും ഐക്യ ​മനോഭാവം ശക്തിപ്പെടുത്താനും ഈ ദിവസം ഓർമപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'സാമൂഹിക വിഭജനത്തി​െൻറയും വൈര്യത്തി​െൻറയും വിഷം ഇല്ലാതാക്കുന്നതിനും സാമൂഹിക ഐക്യം, മാനുഷിക ശാക്തീകരണം തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനും ഈ വിഭജന ഭീതിയുടെ അനുസ്​മരണ ദിനം ഓർമിപ്പിക്കും' -മോദി മറ്റൊരു ട്വീറ്റിൽ കുറിച്ചു.

Tags:    
News Summary - PM Says August 14 Will Be Observed As Partition Horrors Remembrance Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.