സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. സി.ബി.ഐ പ്രവൃത്തികളിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും പലപ്പോഴും അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. 'ജനാധിപത്യം: അന്വേഷണ ഏജൻസികളുടെ റോളും ഉത്തരവാദിത്തങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
സാമൂഹിക നിയമസാധുതയും പൊതുവിശ്വാസവും വീണ്ടെടുക്കുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്നും അതിനുള്ള ആദ്യപടി രാഷ്ട്രീയവും എക്സിക്യൂട്ടീവുമായുള്ള അവിശുദ്ധ ബന്ധം തകർക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണങ്ങളാൽ പൊലീസിന്റെ പ്രതിച്ഛായ മങ്ങുന്നു. അധികാരം മാറുമ്പോൾ തങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറഞ്ഞ് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ സമീപിക്കാറുണ്ട്. രാഷ്ട്രീയ എക്സിക്യൂട്ടീവുകൾ കാലത്തിനനുസരിച്ച് മാറും. നിങ്ങൾ സ്ഥിരമാണ്. അത് ഓർമ വേണം -ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.