ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബി.ജെ.പി ഇല്ളെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സമാജ് വാദി പാര്‍ട്ടിയിലെ കലഹത്തിനു പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളുണ്ടെന്ന ആരോപണം തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തരപ്രശ്നവും കുടുംബകലഹവും മറ്റുമാണ് സമാജ്വാദി പാര്‍ട്ടിയിലെ പ്രതിസന്ധിക്ക് കാരണം. ആധിപത്യം ഉറപ്പിക്കാന്‍ കുടുംബത്തിനകത്ത് നടക്കുന്ന യുദ്ധമാണത്. സമാജ്വാദി പാര്‍ട്ടിക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. വിവാദത്തിലേക്ക് ബി.ജെ.പിയെ വലിച്ചിഴക്കുകയാണ് അവര്‍. ‘രാജവാഴ്ച എത്രത്തോളം മോശമാകുമെന്ന’ ചിത്രമാണ് യു.പിയിലേത്. രാജ്യമാകെ അത് കണ്ടുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ അസ്വസ്ഥരായ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും അടിസ്ഥാനരഹിത ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നത്.
വര്‍ഗീയതയും ജാതീയതയും ഉയര്‍ത്തി പ്രചാരണം നടത്തുന്ന ബി.എസ്.പി നേതാവ് മായാവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ആര്‍.എസ്.എസിന്‍െറ സങ്കുചിത ജാതി, മത അജണ്ടകള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നു. മുസ്ലിം വനിതകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കണമെന്ന് ബി.എസ്.പി പറയുമോ. മുത്തലാഖ് വിഷയത്തില്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും നിലപാടുകള്‍ തുറന്നുപറയണം -വെങ്കയ്യ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.