ന്യൂഡൽഹി: രാജ്യത്തിനുവേണ്ടി ഭീകരരോട് ഏറ്റുമുട്ടി രക്തസാക്ഷിയായ ഹേമന്ത് കർക്കരെയെ അവഹേളിച്ച പ്രജ്ഞ സിങ ്ങിെൻറ ജാമ്യം റദ്ദാക്കി അവരെ ജയിലിലേക്ക് തിരിച്ചയക്കണമെന്ന് കർക്കരെയുടെ സഹപ്രവർത്തകനായിരുന്ന മുൻ െഎ.പ ി.എസ് ഒാഫിസർ സുധാകർ സുരാട്കർ ആവശ്യപ്പെട്ടു.
അസംബന്ധമാണ് പ്രജ്ഞ പറഞ്ഞതെന്നു കുറ്റപ്പെടുത്തിയ സുധാകർ ഏതുനിലയിലാണ് പ്രജ്ഞക്ക് ആരോഗ്യകാരണങ്ങളുണ്ടെന്നുപറഞ്ഞ് ജാമ്യം അനുവദിച്ചതെന്ന് ചോദിച്ചു. ഭീകര കേസിലെ പ്രതിയെ ബി.ജെ.പി സ്ഥാനാർഥിയാക്കിയത് നാണക്കേടാണെന്നും അവരെ രാജ്യം ബഹിഷ്ക്കരിക്കുകയാണ് വേണ്ടതെന്നും സുധാകർ അഭിപ്രായപ്പെട്ടു. രാജ്യം ആദരിച്ച രക്തസാക്ഷിക്കെതിരെ നടത്തിയ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ നടപടിയെടുക്കണം. പ്രജ്ഞക്കെതിരെ കോടതിയെ സമീപിക്കണമെന്നും സുധാകർ ആവശ്യപ്പെട്ടു.
പ്രജ്ഞ സിങ്ങിെൻറ അവഹേളനം അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും ഇതിന് മറുപടി നൽകാൻ ഹേമന്ത് ഇല്ലാതെ പോയെന്നും മഹാരാഷ്ട്ര മുൻ ഡി.ജി.പി എ.എൻ റോയ് പറഞ്ഞു. ഹേമന്ത് കർക്കരെ പ്രജ്ഞ സിങ്ങിനെതിരെ സമർപ്പിച്ച കുറ്റപത്രം കോടതിക്ക് മുന്നിലുണ്ടെന്നും അതിൽ പരിഗണിക്കാവുന്ന വസ്തുതകൾ ഉണ്ടെന്നുപറഞ്ഞത് കോടതിയാണെന്നും എ.എൻ. റോയ് ഒാർമിപ്പിച്ചു.
താൻ സർവിസിൽ കണ്ട ഏറ്റവും സത്യസന്ധനായ പൊലീസ് ഒാഫിസറാണ് ഹേമന്ത് കർക്കരെ എന്ന് അദ്ദേഹത്തിെൻറ മേലുദ്യോഗസ്ഥനായിരുന്ന ജൂലിയോ റെബീറോ പ്രതികരിച്ചു. ഏറ്റവും നല്ല ഹിന്ദുവായിരുന്നു കർക്കരെ എന്നും അതുകൊണ്ടാണ് ഹിന്ദുമതത്തിെൻറ പേരിൽ നടത്തിയ ഭീകരപ്രവർത്തനങ്ങളെ അദ്ദേഹം കർക്കശമായി നേരിട്ടതെന്നും ജൂലിയോ പറഞ്ഞു. കർക്കരെയോടുള്ള അവഹേളനം ഇന്ത്യക്കായി പോരാടുന്ന മുഴുവൻ സൈനികർക്കുമെതിരായതാണെന്നും അതിനാൽ പ്രജ്ഞക്കെതിെര നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഭീകരരോട് ഏറ്റുമുട്ടി ജീവത്യാഗം ചെയ്ത പൊലീസ് ഒാഫിസറെ അപമാനിച്ചതിനെതിരെ െഎ.പി.എസ് ഒാഫിസേഴ്സ് അസോസിയേഷനും രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.