പ്ര​ജ്ഞ സി​ങ്​ തീവ്രവാദി തന്നെയെന്ന് സിദ്ധരാമയ്യ

ഹൂബ്ലി: ബി.​ജെ.​പി ഭോ​പാ​ൽ സ്​​ഥാ​നാ​ർ​ഥി പ്ര​ജ്ഞ സി​ങ്​ ഠാ​കു​ർ തീവ്രവാദി തന്നെയെന്ന് കോൺഗ്രസ് നേതാവും കർണ ാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഗാന്ധിജിക്ക് മഹാത്മ എന്ന ബഹുമാന വാക്ക് നൽകിയത് രാജ്യത്തെ ജനങ്ങളാണ്. എന ്നാൽ, ഗാന്ധി ഘാതകൻ ഗോഡ്സെക്ക് ആരും ഇത്തരത്തിൽ ബഹുമാന വാക്ക് നൽകിയിട്ടില്ല. വധിക്കപ്പെട്ട ചില മഹാത്മാക്കളെ രാജ്യസ്നേഹി എന്ന് വിളിക്കാറുണ്ട്. എന്നാൽ, എല്ലാ തീവ്രവാദികളെയും രാജ്യസ്നേഹി എന്ന് ഇപ്പോൾ വിളിക്കുന്നുവെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

പ്ര​ജ്ഞ സി​ങ്​ ഠാ​കു​ർ 100 ശതമാനം ആർ.എസ്.എസ് ആണ്. തീവ്രവാദി തന്നെയാണ്. സ്ത്രീയാണെന്ന പരിഗണന എന്തിന് നൽകണമെന്നും സിദ്ധരാമയ്യ ചോദിച്ചു. ഇത്തരത്തിൽ നിരവധി പേർ ബി.െജ.പിയിലുണ്ട്. കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്​​കു​മാ​ർ ഹെഗ്​ഡെ ഭരണഘടന തിരുത്തണമെന്ന് ആവശ്യപ്പെട്ടു.

എങ്ങനെ രാജ്യം സ്വാതന്ത്ര്യം നേടി. എന്താണ് ഇന്ത്യയുടെ മഹത്വം. എന്തു കൊണ്ട് നമ്മൾ രാജ്യസ്നേഹി എന്ന് വിളിക്കുന്നത്. ദ​ക്ഷി​ണ ക​ന്ന​ട എം.​പി ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Tags:    
News Summary - Pragya Singh Thakur is a terrorist says Siddaramaiah-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.