മാലെഗാവ് സ്ഫോടനക്കേസ്: പ്രജ്ഞ സിങിന്‍റെ ബൈക്ക് ഹാജരാക്കി

മുംബൈ: മാലെഗാവ് സ്ഫോടനക്കേസിൽ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്‍റെ ബൈക്ക് വിചാരണ കോടതിയിൽ ഹ ാജരാക്കി. സ്ഫോടനത്തിനുപയോഗിച്ച പ്രജ്ഞയുടെ ബൈക്കിനൊപ്പം മറ്റൊരു ബൈക്കും അഞ്ച് സൈക്കിളുകളും ഹാജരാക്കി.

സ്ഫോടനക്കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് ഭോപാൽ എം.പി പ്രജ്ഞ സിങ്. സ്ഫോടന സ്ഥലത്തുനിന്ന് ഭീകരവിരുദ്ധ സ്ക്വാഡാണ് ബൈക്ക് കണ്ടെടുത്തിരുന്നത്.

എം.എച്ച് 15 പി. 4572 എന്ന രജിസ്ട്രേഷനിലെ ബൈക്ക് കേസിലെ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, വാഹനം രണ്ടു വർഷമായി ബി.ജെ.പി നേതാവ് ഉപയോഗിക്കുന്നില്ലെന്ന് വാദിച്ച് എൻ.ഐ.എ പ്രജ്ഞക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.

Tags:    
News Summary - Pragya’s motorcycle brought to trial court-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.