ന്യൂഡല്‍ഹി: ഇന്ത്യ 2018ല്‍ 7.3 ശതമാനം വളര്‍ച്ച കൈവരിച്ചേക്കുമെന്ന് ഐ.എം.എഫ് (ഇൻറർനാഷണൽ മോണിറ്ററി ഫണ്ട്). 2019 ൽ ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നും െഎ.എം.എഫ് പ്രവചിക്കുന്നു. ഏറ്റവും പുതിയ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള ഇന്ത്യയുടെ വളർച്ച സംബന്ധിച്ച വിവരങ്ങൾ ഐ.എം.എഫ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2017 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന് കൈവരിക്കാന്‍ സാധിച്ചിരുന്നത്. 2018 സാമ്പത്തിക വർഷത്തിൽ നിന്നും 2019 ലേക്ക് കുറഞ്ഞ നിരക്കിലുള്ള വളർച്ച മാത്രമാണ് ഉണ്ടാകുന്നത്. വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവില, ആഗോള തലത്തിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
നോട്ട് നിരോധനത്തിെൻറയും ജി.എസ്. ടിയുടെയും ആഘാതങ്ങളെ രാജ്യം അതിജീവിച്ചതിെൻറ സൂചനയാണ് ഈ വളര്‍ച്ചാ നിരക്ക് നല്‍കുന്നതെന്നും ഐ എം എഫ് വിലയിരുത്തി.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ കുറിച്ചുള്ള ഐ.എം.എഫിെൻറ വിലയിരുത്തല്‍ ശരിയാവുകയാണെങ്കില്‍, അതിവേഗം വളരുന്ന സാമ്പത്തികശക്തിയെന്ന വിശേഷണം ഇന്ത്യക്ക് തിരികെ ലഭിക്കും. 2017ലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ചൈനയായിരുന്നു.
ചൈനയ്ക്ക് 2018ല്‍ 6.6 ശതമാനവും 2019ല്‍ 6.2 ശതമാനവും വളര്‍ച്ചാനിരക്കാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. 2019 ൽ വളർച്ചാ നിരക്കിൽ 0.2 ശതമാനത്തിെൻറ കുറവാണ് ഉണ്ടാവുക. 6.9 ശതമാനം വളര്‍ച്ചയായിരുന്നു 2017ല്‍ ചൈന കൈവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.