ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൻെറ സുരക്ഷ സംബന്ധിച്ച് താൻ ആശങ്കാകുലനാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. സംശയത്തിന് ഇട നൽകുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമീഷൻെറ കൈവശമുള്ള വോട്ടിങ് യന്ത്രത്തിൻെറ സുരക്ഷ കമീഷൻെറ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഭ്യുഹങ്ങൾ നീക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടണം. ജനവിധി പവിത്രമാണെന്നും അത് സംശയത്തിന് അതീതമാവണമെന്നും പ്രണബ് മുഖർജി കൂട്ടിച്ചേർത്തു.
നേരത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കമീഷൻെറ പ്രശംസിച്ച് പ്രണബ് മുഖർജി രംഗത്തെത്തിയിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് കമീഷൻ സംഘടിപ്പിച്ചതെന്നും ആദ്യ തെരഞ്ഞെടുപ്പ് കമീഷണറായ സുകുമാർ സെൻ മുതൽ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് കമീഷണർമാർ മികവാർന്ന രീതിയിലാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.