അന്താരാഷ്ട്ര വനിത ദിനത്തിൽ 29 സ്ത്രീകൾക്ക് നാരീശക്തി പുരസ്‌കാരം സമ്മാനിക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര വനിത ദിനത്തിൽ വിവിധ മേഖകളില്‍ മികവുതെളിയിച്ച 29 സ്ത്രീകൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാരീശക്തി പുരസ്‌കാരം സമ്മാനിക്കും. ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരുമായ സ്ത്രീകൾക്ക് അവരുടെ അസാധാരണമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നത്. സമൂഹത്തിന്റെ പുരോഗതിയിൽ സ്ത്രീകളെ തുല്യപങ്കാളികളായി അംഗീകരിക്കുന്നതിനുള്ള ശ്രമമാണ് ഈ അവാർഡുകളെന്ന് മന്ത്രാലയത്തിലെ പ്രസ്താവനയിൽ പറഞ്ഞു.

സാമൂഹിക സംരഭകയായ അനിതാ ഗുപ്ത, ജൈവ കർഷകയും ആദിവാസി ആക്ടിവിസ്റ്റുമായ ഉഷാബെൻ ദിനേശ്ഭായ് വാസവ, ഇന്നൊവേറ്റർ നസീറ അക്തർ, ഇന്റൽ-ഇന്ത്യ മേധാവി നിവൃതി റായ്, ഡൗൺ സിൻഡ്രോം ബാധിച്ച കഥക് നർത്തകി സെയ്‌ലി നന്ദകിഷോർ അഗവാനെ, ആദ്യ വനിതാ പാമ്പ് രക്ഷാപ്രവർത്തകയായ നീന ജഗ്‌ദേമാറ്റിക് തുടങ്ങിയവർ പുരസ്‌കാര ജേതാക്കളിൽ ഉൾപ്പെടും. സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവർത്തനം, വിദ്യാഭ്യാസം, സാഹിത്യം, ഭാഷാശാസ്ത്രം, കല, കരകൗശലം, സ്റ്റെം (ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, ഗണിതശാസ്ത്രം), ഭിന്നശേഷി അവകാശങ്ങൾ, വാണിജ്യ നാവികസേന, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് നാരി ശക്തി പുരസ്‌കാരത്തിന് അർഹരായത്.

വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന അസാധാരണ സംഭാവനകളെ അംഗീകരിക്കുന്നതിനും സമൂഹത്തിൽ നല്ല മാറ്റത്തിന് ഉത്തേജകമായി സ്ത്രീകളെ ആഘോഷിക്കുന്നതിനുമായി വനിതാ ശിശു വികസന മന്ത്രാലയം നൽകുന്നതാണ് നാരീശക്തി പുരസ്‌കാരം.

Tags:    
News Summary - President Ram Nath Kovind To Confer Nari Shakti Puraskars To 29 Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.