ന്യുഡൽഹി: നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ പേര് മാറ്റാൻ രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകി. നെഹ്റു മെമ്മോറിയൽ മ്യൂസിയം ഇനി മുതൽ ഔദ്യോഗികമായി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്നായിരിക്കും അറിയപ്പെടുക.
ജൂണിൽ എൻ.എം.എം.എൽ സൊസൈറ്റി വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്ഥാപനത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കി മാറ്റാൻ തീരുമാനിച്ചത്.
പുതിയ പേരിൽ ഔദ്യോഗിക സ്റ്റാമ്പ് ഇറക്കാൻ ചില ഭരണപരമായ നടപടിക്രമങ്ങൾ ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനത്തിലാണ് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എല്ലാ പ്രധാനമന്ത്രിമാരെയും നാം അംഗീകരിക്കുന്നു. സ്ഥാപന സ്മരണയെ ജനാധിപത്യവല്‍ക്കരിക്കുന്നു എന്നായിരുന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പേരുമാറ്റത്തിൽ പ്രതികരിച്ചത്. എന്നാൽ നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.