തിഹാർ ജയിലിൽ തടവുകാര​​െൻറ ശരീരത്തിൽ ‘ഓം’ ചാപ്പകുത്തി

ന്യൂഡൽഹി: തിഹാർ ജയിൽ ജീവനക്കാർ തടവുകാര​​െൻറ ശരീരത്തിൽ പഴുപ്പിച്ച ലോഹം കൊണ്ട്​ ‘ഓം’ ചാപ്പ കുത്തിയതായി ആരോ പണം. ജയിൽ അധികൃതർ മാരകമായി മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്​തതായും ആയുധക്കടത്ത്​ കേസിൽ ജുഡീഷ്യൽ തടവിൽ കഴിയുന്ന ന്യൂഡൽഹി സ്വദേശി നബീർ ആരോപിച്ചു.

വെള്ളിയാഴ്​ച കാർകർദൂമ മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയപ്പോഴാണ്​ നബീർ ഷർട്ട്​ അഴിച്ച്​ ‘ഓം’ എന്ന്​ ചാപ്പകുത്തിയത്​ കാട്ടിയത്​. നബീറി​​െൻറ ആരോപണം അന്വേഷിക്കാൻ തിഹാർ ജയിൽ അധികൃതരോട്​ ആവശ്യപ്പെട്ട മജിസ്​ട്രേറ്റ്​ 24 മണിക്കൂറിനകം മറുപടി നൽകാനും നിർദേശിച്ചു. ഗുരുതരമായ ആക്ഷേപമാണിതെന്നും അടിയന്തര നടപടി വേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നബീറിനെ ജയിൽ മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്​.


Tags:    
News Summary - Prisoner Alleges Tihar Jail Superintendent Branded 'Om' On His Back-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.