ദാമൻ: ഫുട്ബാൾ ഗ്രൗണ്ടിന്റെ സൗകര്യം വർധിപ്പിക്കുന്നതിനായി നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തോലിക് ചാപ്പൽ പൊളിക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷമായ പ്രതിഷേധം. കേന്ദ്രഭരണപ്രദേശമായ ദാമനിലാണ് സംഭവം. കത്തോലിക് പുരോഹിതൻമാരും സമുദായാംഗങ്ങളും ചാപ്പൽ പൊളിക്കുന്നതിൽ പുനർവിചിന്തിനം ആവശ്യപ്പെട്ട് ദാമൻ മുൻസിപ്പാലിറ്റി അധ്യക്ഷൻ സൊനാൽ പട്ടേലിന് കത്തയച്ചിട്ടുണ്ട്.
വികസിപ്പിക്കാൻ തീരുമാനിച്ച ഗ്രൗണ്ട് മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണാധികാരികളാണ് അതിന്റെ നവീകരണ പദ്ധതി തയാറാക്കിയതെന്ന് മുൻസിപ്പാലിറ്റി അധ്യക്ഷൻ വ്യക്തമാക്കി.
പദ്ധതിക്ക് നിർദേശമുണ്ടെങ്കിലും ശരിയായ രീതിയിൽ കൂടിയാലോചനകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും അധികൃതർ വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് എം.പി പദ്ധതിയെ വിമർശിച്ച് ട്വീറ്റ് ചെയ്തു. ‘ഒരു ബോധവുമില്ലാത്ത രാഷ്ട്രീയക്കാരും ദമാനിലെ ഉദ്യോഗസ്ഥരും ഫുട്ബാൾ ഗ്രൗണ്ടിന് വേണ്ടി 500 വർഷം പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ‘ചർച്ച് ഓഫ് അവർ ലേഡി ഓഫ് അഗസ്റ്റസ്’ പൊളിക്കുന്നതിൽ നിന്ന് പിൻമാറുക. പള്ളിയിലെ അതിമനോഹരമായ കൊത്തുപണികൾ ഇന്ത്യയുടെ കരകൗശല പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. പൈതൃകം എന്നത് കത്തോലിക്കനോ ഹിന്ദുവോ അല്ല, അത് ഇന്ത്യയുടെ ആത്മാവാണ്’ - എം.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.