കൊൽക്കത്ത: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോ തടസ്സെപടുത്തിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക െതിരെ ബി.ജെ.പി രാജ്യസഭ എം.പി രൂപ ഗാംഗുലി രംഗത്ത്. ജനാധിപത്യത്തിൽ പ്രതിഷേധം അനുവദനീയമാണെന്നും എന്നാൽ കല്ലെറിയു ന്നത് പ്രതിഷേധമല്ലെന്നും രൂപ ഗാംഗുലി പറഞ്ഞു.
ആർക്ക് വേണമെങ്കിലും പ്രതിഷേധിക്കാം, പോസ്റ്ററുകൾ കീറുകയ െന്നല്ല ഇതിനർത്ഥം. അത് നിയമപരമല്ല. തൃണമൂൽ പ്രവർത്തകർക്ക് വേണമെങ്കിൽ പ്രസംഗിക്കാം. പക്ഷെ പോസ്റ്ററുകളും ബാ നറുകളും കീറുന്നതും കല്ലെറിയുന്നതും പ്രതിഷേധമല്ലെന്ന് രൂപ കൂട്ടിച്ചേർത്തു.
ബി.ജെ.പി പ്രവർത്തകർ വിദ്യാസാഗർ കോളജിനകത്ത് കടന്ന് ഈശ്വർ ചന്ദ്ര വിദ്യാസാഗറിൻെറ പ്രതിമ തകർത്ത സംഭവത്തെയും രൂപ ഗാംഗുലി നിഷേധിച്ചു. തങ്ങളുടെ റോഡ് ഷോ വിദ്യാസാഗർ കോളജിനകത്തു കൂടെയല്ലായിരുന്നെന്നും തങ്ങൾ സമാധാനപരമായി റാലിയെ അനുഗമിക്കുക മാത്രമായിരുന്നു ചെയ്തതെന്നും രൂപ ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.