ന്യൂഡൽഹി: റഫാൽ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കൂടുതൽ വിലക്കാണ് റഫാൽ വിമാനങ്ങൾ വാങ്ങിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ജെയ്റ്റ്ലി നിഷേധിച്ചു. കൂടുതൽ വിലക്കാണോ വിമാനങ്ങൾ വാങ്ങിയതെന്ന കാര്യം സി.എ.ജിയാണ് പരിേശാധിക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.
മുൻ ഫ്രഞ്ച് പ്രസിഡൻറും രാഹുൽ ഗാന്ധിയും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് റഫാൽ കരാറിലെ ഇപ്പോഴത്തെ ആരോപണങ്ങളെന്നും ജെയ്റ്റ്ലി പറഞ്ഞു. ഫ്രാൻസിൽ നിന്നും വലിയൊരു ബോംബ് വരാനുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആഗസ്റ്റ് 30ലെ ട്വീറ്റ് തെളിയിക്കുന്നത് ഇതാണെന്നും ജെയ്റ്റ്ലി ആരോപിച്ചു.
പൂർണമായും സുതാര്യമാണ് റഫാൽ ഇടപാട്. നിലവിൽ അത് റദ്ദാക്കേണ്ട ആവശ്യമില്ല. യു.പി.എ സർക്കാർ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എൻ.ഡി.എ സർക്കാർ വിമാനങ്ങൾ വാങ്ങുന്നതെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു. സുരക്ഷ മുൻനിർത്തി വിമാനങ്ങളുടെ വില ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഇതുമായി ബന്ധപ്പെട്ട് േകാൺഗ്രസിന് സംശയങ്ങളുണ്ടെങ്കിൽ സി.എ.ജിയെ സമീപിക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു.
റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക തന്നെ െചയ്യും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് വിമാനങ്ങൾ ആവശ്യമാണ്. സുതാര്യമായ സർക്കാറാണ് മോദി സർക്കാറെന്നും ജെയ്റ്റ്ലി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.