ന്യൂഡൽഹി: കോൺഗ്രസും സഖ്യകക്ഷികളും ആഗ്രഹിക്കുന്നുവെങ്കിൽ പ്രധാനമന്ത്രിയാവാൻ തയാറാണെന്ന് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. എന്നാൽ, അതിനെല്ലാം മുന്നോടിയായി േവണ്ടത് എല്ലാ പാർട്ടികളും ചേർന്ന് ഭരണത്തിലിരിക്കുന്ന ബി.ജെ.പിയെ പരാജയെപ്പടുത്താനുള്ള ചുവടുവെപ്പുകൾ നടത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് രണ്ട് ഘട്ടങ്ങളായുള്ള പ്രക്രിയയാണ്. ആദ്യത്തേത് ഒന്നിച്ചുനിന്ന് ബി.ജെ.പിയെ േതാൽപിക്കുക എന്നതാണ്.
തെഞ്ഞെടുപ്പ് കഴിഞ്ഞാൽ എന്തു നടക്കണമെന്ന് തീരുമാനിക്കുന്നതാണ് രണ്ടാംഘട്ടം - ഡൽഹിയിൽ ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രധാനമന്ത്രിയാവാനുള്ള സാധ്യതയെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് സഖ്യം അതാഗ്രഹിക്കുകയാണെങ്കിൽ തയാറാണെന്ന് രാഹുൽ പ്രതികരിച്ചത്. താൻ പള്ളികളിലും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും വർഷങ്ങളായി പോവുന്ന വ്യക്തിയാണ്. എന്നാൽ, ക്ഷേത്രസന്ദർശനങ്ങൾ മാത്രം ഉടനടി പരസ്യപ്പെടുത്തുന്നു. കാരണം അത് ബി.ജെ.പിക്ക് ഇഷ്ടമാവുന്നില്ല. അതവരെ രോഷാകുലരാക്കുന്നു. തങ്ങൾക്കു മാത്രമേ അമ്പലങ്ങളിൽ പോവാൻ കഴിയൂ എന്നാണവരുടെ ധാരണയെന്നും രാഹുൽ പരിഹസിച്ചു.
ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ മുഴുവൻ പൗരന്മാരുടെയുംമേൽ അവരുടെ ആശയം അടിച്ചേൽപിച്ച് ശ്വാസംമുട്ടിക്കുകയാണ്. താൻ ചോദ്യങ്ങളെയും വിമർശനങ്ങളെയും നേരിടാൻ തയാറാവുന്നുണ്ട്. എന്നാൽ, എന്തുകൊണ്ട് പ്രധാനമന്ത്രി മോദി അതിന് തയാറാവുന്നില്ല എന്നും രാഹുൽ ചോദിച്ചു. അമ്മയിൽനിന്നും ഒരുപാട് പാഠങ്ങൾ ഉൾകൊണ്ടിട്ടുണ്ടെന്നും ക്ഷമാശീലനാവാൻ അവരാണ് പഠിപ്പിച്ചതെന്നും സോണിയ ഗാന്ധിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. അമ്മയെ പോലെ കൂടുതൽ കാര്യങ്ങൾ പഠിക്കാനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നതെന്നും രാഹുൽ കൂട്ടിേച്ചർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.