'അയോഗ്യനാക്കപ്പെട്ട എം.പി'; ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി രാഹുൽ ഗാന്ധി. പാർലമെന്‍റ് അംഗം എന്നതിന് പകരം 'അയോഗ്യനാക്കപ്പെട്ട എം.പി' എന്നാണ് മാറ്റം വരുത്തിയത്.

അതേസമയം, രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചു. സമരത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സമരവുമായി മുന്നോട്ട് പോകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

എല്ലാ കള്ളന്മാരുടെയും പേര് മോദിയാണെന്ന രാഹുൽ ഗാന്ധിയുടെ 2019ലെ പരാമർശമാണ് സൂറത്ത് കോടതിയുടെ വിധിയിലേക്ക് നയിച്ചത്. രാഹുലിന്‍റെ പരാമർശം മോദി സമുദായത്തെ മുഴുവനായി അപമാനിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തിന് രണ്ട് വർഷം തടവ് ശിക്ഷയും വിധിച്ചു.

ഇതിന് പിന്നാലെയാണ് രാഹുലിനെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. തനിക്കെതിരെ എന്ത് നടപടി വന്നാലും നിലപാടിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Rahul Gandhi changes Twitter bio, says he is 'Dis'Qualified MP'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.