ന്യൂഡൽഹി: യു.പിയിലെയും ഉത്തരാഖണ്ഡിലെയും തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിെൻറ നേതൃത്വം രാഹുൽ ഗാന്ധിയെ ഏൽപിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് മണിശങ്കർ അയ്യർ.
പാർട്ടിക്ക് മാർഗനിർദേശം നൽകുന്ന റോളിലേക്ക് സോണിയ ഗാന്ധി മാറണമെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ രാഹുൽ ഗാന്ധി കോൺഗ്രസിെൻറ പ്രസിഡൻറാകുമെന്നാണ് പ്രതീക്ഷ. ഇത് കോൺഗ്രസിന് ഉണർവേകും. രാഹുൽ അധികാരം ഏറ്റെടുക്കുന്നതോടെ കോൺഗ്രസിെൻറ ഏറ്റവും പ്രധാന മാർഗനിർദേശിയാകാൻ സോണിയക്ക് കഴിയും. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ചിലരുമായി സഖ്യമുണ്ടാക്കേണ്ടി വരും. അതാരൊക്കെയാണെന്ന് കാത്തിരുന്ന് കാണാം. രാഹുൽ ഗാന്ധി തെന്നയായിരിക്കും പ്രധാനമന്ത്രി സ്ഥാനാർഥിയെന്നാണ് പ്രതീക്ഷ.
ബി.ജെ.പിയെ ചെറുക്കാൻ ശക്തമായ സഖ്യം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ രാഹുലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ നേതാക്കൾ രംഗത്ത് വന്നതിനിടെയാണ് അയ്യരുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.