ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പി ൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ മീറത്തിലെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച മീറത്തിലെ പാര്ത്താപുരിലാണ് ഇരുവരെയും പൊലീസ് തടഞ്ഞ് തിരിച്ചയച്ചത്. തടയാനുള്ള ഉത്തരവ് കാണിക്കാൻ ഇരുവരും ആവശ്യപ്പെട്ടെങ്കിലും പൊലീസ് പ്രതികരിച്ചില്ല.
മൂന്നു പേര് മാത്രമേ ജില്ലയില്‍ പ്രവേശിക്കുകയുള്ളൂവെന്നും നിരോധനാജ്ഞ ലംഘിക്കില്ലെന്നും കോൺഗ്രസ് നേതാക്കാൾ പൊലീസിന് ഉറപ്പുനല്‍കി. എന്നാൽ, ഇപ്പോൾ അനുമതി നൽകാനാവില്ലെന്നും രണ്ടു ദിവസത്തിനുശേഷം അനുവദിക്കാമെന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപേർ കൊല്ലപ്പെട്ട ബിജ്നോറിൽ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. മരിച്ചവരുടെ വീടുകളിലെത്തിയ പ്രിയങ്ക കുടുംബാംഗങ്ങളെ കണ്ടതിനുശേഷമായിരുന്നു തിരിച്ചുപോന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിെൻറ പേരിൽ ഉത്തർപ്രദേശിൽ 19 പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധത്തിനു പിന്നാലെ പൊലീസ് വീടുകളും വാഹനങ്ങളും വ്യാപകമായി നശിപ്പിക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.