'ശാഖയിൽ പോകാത്ത സംഘി': പുസ്​തകം പരിചയപ്പെടുത്തി കങ്കണ

ട്വിറ്ററിലൂടെ പുതിയൊരു പുസ്​തകം പരിചയപ്പെടുത്തി കങ്കണ റണാവത്ത്​. രാഹുൽ റൗഷാൻ എഴുതിയ 'സംഘി ഹു നെവർ വെന്‍റ്​ ടു എ ശാഖ(ശാഖയിൽ പോകാത്ത സംഘി)' എന്ന പുസ്​തകമാണ്​ കങ്കണ പങ്കുവച്ചിരിക്കുന്നത്​. 'ശാഖയിൽ പോകാത്ത സംഘിയുടെ അനുഭവം എന്താണെന്ന്​ എനിക്കറിയാം. ഈ പുസ്​തകം ഏറെ ആസ്വാദകരമാകുമെന്ന്​ എനിക്ക്​ ഉറപ്പുണ്ട്​. താങ്കളെ പരിചയപ്പെട്ടതിന്​ നന്ദി. ആശംസകൾ' എന്നാണ്​ കങ്കണ പുസ്​തകം എഴുതിയ രാഹുൽ റൗഷാനെ ടാഗ്​ ചെയ്​തുകൊണ്ട്​ എഴുതിയത്​.


നേരത്തേ രാഹുൽ കങ്കണക്ക്​ പുസ്​തകം കൈമാറുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. 'പുസ്​തകത്തിൽ പറയുന്ന കാര്യങ്ങളുമായി കങ്കണക്ക്​ ഏറെ താദാത്മ്യം പ്രാപിക്കാൻ കഴിയുമന്ന്​' രാഹുൽ കുറിച്ചു. ബ്ലോഗറും ബിസിനസുകാരനുമായ രാഹുൽ റൗഷാൻ 'ഫേകിങ്​ ന്യൂസ്​' എന്ന പേരിൽ ഒരു ആക്ഷേപഹാസ്യ വെബ്​സൈറ്റ്​ നടത്തുന്നുണ്ട്​. സംഘപരിവാര്‍ അനുകൂല മാധ്യമമായ ഓപ് ഇന്ത്യയുടെ സി.ഇ.ഒയുമാണ്​ അദ്ദേഹം. നിരന്തരം വ്യാജ വാര്‍ത്തകള്‍കൊടുക്കുന്നതിന് വിമര്‍ശനം ഏറ്റുവാങ്ങുന്ന ഓണ്‍ലൈന്‍ മാധ്യമം കൂടിയാണ് ഓപ് ഇന്ത്യ.

കോൺഗ്രസ്​ ഹിന്ദു കുടുംബത്തിൽ ജനിച്ച്​ ആർ‌.എസ്‌.എസിന്‍റെ ശാഖയിൽ പങ്കെടുക്കാതെ 'സംഘിയെ' പിന്തുണയ്ക്കുന്ന ആളായി മാറിയ ഒരാളുടെ കഥയാണ് പുസ്തകത്തിലുള്ളതെന്ന്​ രാഹുൽ പറയുന്നു. ഇത് ഒരു വ്യക്തിയുടെ കഥ മാത്രമല്ല, വിശ്വാസത്തിന്‍റെ കുതിച്ചുചാട്ടമുണ്ടാക്കിയ ഒരു തലമുറയുടെ കഥയാണിതെന്നും എഴുത്തുകാരൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.