കർഷക ​ബന്ദ്​: മൂന്ന്​ സംസ്​ഥാനങ്ങൾ സ്​തംഭിച്ചു

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്​ ക​ർ​ഷ​ക​ർ ആ​ഹ്വാ​നം ചെ​യ്​​ത ഭാ​ര​ത ബ​ന്ദ്​ ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​ജീ​വി​തം സ്​​തം​ഭി​പ്പി​ച്ചു.

32 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ത​മ്പ​ടി​ച്ച ക​ർ​ഷ​ക​ർ ദേ​ശീ​യ സം​സ്​​ഥാ​ന പാ​ത​ക​ളും ​​െട്ര​യി​നു​ക​ളും ത​ട​ഞ്ഞു. നാ​ല്​ ശ​താ​ബ്​​ദി സ​ർ​വി​സു​ക​ൾ ​െറ​യി​ൽ​വെ റ​ദ്ദാ​ക്കി.

ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ന​വം​ബ​റി​ൽ തു​ട​ങ്ങി​യ ക​ർ​ഷ​ക സ​മ​രം നാ​ലു​ മാ​സം പി​ന്നി​ടു​ന്ന വേ​ള​യി​ലാ​ണ് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ബ​ന്ദി​ന്​​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.

ദേ​ശ​വ്യാ​പ​ക​മാ​യി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ക്ഷോ​ഭ​മാ​ണി​ത്. കേ​ര​ളം അ​ട​ക്കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളെ ബ​ന്ദി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബി.​ജെ.​പി ഒ​ഴി​െ​ക​യു​ള്ള മു​ഴു​വ​ൻ രാ​ഷ്​​്​​ട്രീ​യ പാ​ർ​ട്ടി​ക​ളും പി​ന്തു​ണ​ച്ച ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡു​ക​ൾ വി​ജ​ന​മാ​യി​രു​ന്നു.

ഡ​ൽ​ഹി-​ഗാ​സി​പു​ർ അ​തി​ർ​ത്തി ക​ർ​ഷ​ക​ർ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ത്​ വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്​​തം​ഭി​ച്ചു. അം​ബാ​ല​യി​ൽ ശാ​ഹ്​​പു​ർ ​െറ​യി​ൽ​വേ ട്രാ​ക്ക്​ സ​മ​ര​ക്കാ​ർ ഉ​പ​രോ​ധി​ച്ചു.

പാ​ക്​ അ​തി​ർ​ത്തി​യാ​യ വാ​ഗ​യി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത അ​ത്താ​രി​യി​ൽ സ​മ​ര​ക്കാ​ർ വ​ഴി ത​ട​ഞ്ഞു. ബ​ർ​ണാ​ല​യി​ൽ സ്​​ത്രീ​ക​ൾ ​ട്രാ​ക്കു​ക​ൾ കൈ​യ​ട​ക്കി. പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ എ​യ​ർ​പോ​ർ​ട്ട്​ റോ​ഡും ത​ട​ഞ്ഞു. ഭാ​ര​തീ​യ മ​സ്​​ദു​ർ കി​സാ​ൻ സം​ഘ​ർ​ഷ്​ സ​മി​തി ഡ​ൽ​ഹി-​അ​മൃ​ത​സ​ർ റൂ​ട്ടും ത​ട​ഞ്ഞു. ഡ​ൽ​ഹി​യു​ടെ സിം​ഘു, ടി​ക്​​രി, ഗാ​സി​പു​ർ അ​തി​ർ​ത്തി​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ർ​ഷ​ക​രാ​ണ്​ ക​ഴി​ഞ്ഞ നാ​ല്​ മാ​സ​മാ​യി സ​മ​രം ന​ട​ത്തു​ന്ന​ത്.

10 വ​ട്ടം ച​ർ​ച്ച ന​ട​ത്തി​യി​ട്ടും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ്​ ച​ർ​ച്ച വ​ഴി​മു​ട്ടി​യ​ത്. ഹോ​ളി ദി​വ​സ​മാ​യ ഈ ​മാ​സം 28ന്​ ​കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ക​ത്തി​ക്കു​മെ​ന്ന്​ സ​മ​ര​സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Rail, Road Traffic Affected in 3 states due to farmers bharat bandh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.