മുംബൈ: ട്രെയിനിൽ നിന്നും വീണ സ്ത്രീ യാത്രികക്ക് രക്ഷകനായി ആർ.പി.എഫ് ഉദ്യോഗസ്ഥൻ. നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ താഴേക്ക് വീഴുകയായിരുന്നു. ട്രെയിനിനും ട്രാക്കിനുമിടയിലേക്ക് സ്ത്രീ വീഴാൻ പോകുന്നതിനിടെ ആർ.പി.എഫ് ഉദ്യോഗസ്ഥൻ അവരുടെ രക്ഷക്കായി എത്തുകയായിരുന്നു.
ബോറിവാലി റെയിൽവേ സ്റ്റേഷനിൽവെച്ചാണ് അവർ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിച്ചത്. ഇതിനിടെ താഴേക്ക് വീഴുകയായിരുന്നു. റെയിൽവേ എക്സിലൂടെ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ബോറിവാലി റെയിൽവേ സ്റ്റേഷനിൽവെച്ച് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് സ്ത്രീ താഴേക്ക് വീണു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴാൻ ഒരുങ്ങിയ അവരെ സുരക്ഷ ജീവനക്കാരന്റെ ഇടപെടലാണ് രക്ഷിച്ചതെന്നും റെയിൽവേ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
ഓടി തുടങ്ങിയ ട്രെയിനിലേക്ക് കയറാനോ അതിൽ നിന്ന് ഇറങ്ങാനോ ശ്രമിക്കരുതെന്ന് റെയിൽവേ എക്സ് കുറിപ്പിൽ മുന്നറിയിപ്പ് നൽകി. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ നിരവധിപ്പേർ പ്രതികരണവുമായി രംഗത്തെത്തി. സ്ത്രീയെ രക്ഷിക്കാനായി ത്വരിതഗതിയിൽ ഇടപ്പെട്ട ആർ.പി.എഫ് ഓഫീസർക്ക് പാരിതോഷികം നൽകണമെന്നായിരുന്നു എക്സ് യൂസർമാരിൽ ഒരാളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.