അലീഗഢ്: നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തേണ്ടത് രാജ്യത്തിന് അനിവാര്യമാ ണെന്നും താൻ ബി.ജെ.പി പ്രവർത്തകനാണെന്നും പ്രഖ്യാപിച്ച് രാജസ്ഥാൻ ഗവർണർ കല്യാൺ സി ങ്. ഗവർണർപോലുള്ള ഭരണഘടന പദവിയിലിരിക്കുന്നവർക്ക് രാഷ്ട്രീയ ചായ്വുകൾ ഉണ്ടാവരുതെന്നും നിഷ്പക്ഷരായിരിക്കണമെന്നുമുള്ള ഭരണഘടന അനുശാസനം ലംഘിച്ചാണ് കല്യാൺ സിങ്ങിെൻറ പ്രസ്താവന.
മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ കല്യാൺ സിങ് സ്വദേശമായ അലീഗഢിൽ വെച്ചാണ് ഇൗ പരാമർശം നടത്തിയത്. ബാബരി മസ്ജിദ് തകർത്തപ്പോൾ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ് 1999ൽ പാർട്ടി വിടുകയും പിന്നീട് 2004 ൽ തിരിച്ചെത്തുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.