ന്യൂഡൽഹി: രാജസ്ഥാൻ ഗവർണർ കല്യാൺ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ. നരേന്ദ്രമോദിയെ വീണ്ടും തെരെഞ്ഞടുക്കണമെന്ന ഗവർണറുടെ പ്രസ്താവന ചട്ടലംഘനാമാണെന്നാണ് കമീഷൻ കണ്ടെത്തിയത്. കല്യാൺസിങിൻെറ പരാമർശം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു.
കഴിഞ്ഞ മാസം 23ന് അലിഗഢിൽ വെച്ചായിരുന്നു ചട്ടലംഘനത്തിന് കാരണമായ പരാമർശം നടത്തിയത്. ‘‘നമ്മളെല്ലാവരും ബി.ജെ.പി പ്രവർത്തകരാണ്, അതിനാൽ ബി.െജ.പി വിജയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാവരും മോദി വീണ്ടും പ്രധാനമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നു. മോദി പ്രധാനമന്ത്രി ആവേണ്ടത് രാജ്യത്തിനും സമൂഹത്തിനും അത്യാവശ്യമാണ്.’’ -എന്നായിരുന്നു അദ്ദേഹത്തിൻെറ വാക്കുകൾ.
സിറ്റിങ് എം.പിയായ സതീഷ് ഗൗതമിനു തന്നെ വീണ്ടും അലിഗഢ് സീറ്റ് നൽകിയതിനെതിരെ ബി.ജെ.പി പ്രവർത്തകർക്കിടയിൽ ഉയർന്ന പ്രതിഷേധം ശമിപ്പിക്കുന്നതിൻെറ ഭാഗമായായിരുന്നു കല്യാൺസിങിൻെറ പരാമർശം.
ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ഗുൽഷർ അഹമ്മദ് ആയിരുന്നു ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് കമീഷൻ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയ ഗവർണർ. തൊണ്ണൂറുകളുടെ ആദ്യമായിരുന്നു സംഭവം. ഗുൽഷർ അഹമ്മദിൻെറ മകൻ സയീദ് അഹമ്മദിൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അദ്ദേഹത്തിന് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.