മദ്യവിൽപ്പനക്കെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകന്‍റെ കൈകാലുകൾ തല്ലിയൊടിച്ചു, ആണി അടിച്ചുകയറ്റി

ജയ്പൂർ: അനധികൃത മദ്യവിൽപ്പനക്കെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകനെ ക്രൂരമായി ആക്രമിച്ചു. 30കാരനായ അമ്രറാം ഗൊദാര എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ മർദിച്ച് ഇരു കൈയും കാലും തല്ലിയൊടിച്ച അക്രമികൾ കാലിൽ ആണി അടിച്ചുകയറ്റി.

രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. പഞ്ചായത്തിലെ അഴിമതിക്കെതിരെയും അനധികൃത മദ്യവിൽപ്പനക്കെതിരെയും അമ്രറാം ഗൊദാര വിവരാവകാശ നിയമം വഴി രേഖകൾ സമ്പാദിച്ച് പൊലീസിന് വിവരം നൽകിയിരുന്നു. ഇതിന് പിന്നാലെ കാറിലെത്തിയ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി.

ക്രൂരമായി മർദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. കൈകാലുകൾ അടിച്ചൊടിച്ച നിലയിലും കാലിൽ ആണികൾ അടിച്ചുകയറ്റിയ നിലയിലുമായിരുന്നു. ജോധ്പൂരിലെ ആശുപത്രിയിൽ കഴിയുന്ന ഗൊദാരയുടെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ കേസെടുത്തതായും നാല് സംഘങ്ങളായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Rajasthan RTI activist's legs pierced with nails after complaint on illegal liquor sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.