ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോക്കും റോക്കും (റിസർച്ച് ആൻറ് അനാലിസിസ് വിങ്) പുതിയ മേധാവിമാർ. ഇൻറലിജൻസ് ബ്യൂറോ ചീഫായി രാജീവ് ജെയിനെയും റോ മേധാവിയായി അനിൽ ധസ്മനയെയുമാണ് നിയമിച്ചത്.
ജെയിൻ 1980 ബാച്ച് ഝാർഖണ്ഡ് കേഡർ ഒാഫീസറാണ്. ഡൽഹി, അഹമ്മദാബാദ്, കശ്മീർ ഉൾപ്പെടെ ഇന്റലിജന്‍സ് ബ്യൂറോയടെ വിവിധ വിഭാഗങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറായ രാജീവ് ജെയിന്‍ ജനുവരി ഒന്നിനാണ് സ്ഥാനം ഏല്‍ക്കുക. നിലവിലെ ഇന്റലിജന്‍സ് ബ്യൂറോ തലവനായ ദിനേശ്വര്‍ ശര്‍മ്മയുടെ കാലാവധി ഡിസംബര്‍ 31 നാണ് അവസാനിക്കുക.
റോയുടെ തലപ്പത്തേക്ക് വരുന്ന അനില്‍ ധസ്മന, രാജീന്തര്‍ ഖന്നയുടെ പിന്‍ഗാമിയായിയാണ് ചുമതല ഏല്‍ക്കുക. 1980 മധ്യപ്രദേശ് കേഡർ ഒാഫീസറാണ് ധസ്മന. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള റോയുടെ വിവിധ വിഭാഗങ്ങളില്‍ 23 വര്‍ഷമാണ് അനില്‍ ധസ്മന സേവനം അനുഷ്ടിച്ചിട്ടുള്ളത്.
ഇരു ഓഫീസര്‍മാര്‍ക്കും രണ്ട് വര്‍ഷത്തെ കാലാവധിയാണ് ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.