ആൾക്കൂട്ട കൊലപാതകങ്ങൾ അപലപനീയമെന്ന്​ രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: രാജ്യത്ത്​ നടക്കുന്ന ആൾ​കൂട്ട കൊലപാതകങ്ങൾ അപലപനീയമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. വിഷയത്തിൽ രണ്ട്​ തവണ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. വ്യാജ വാർത്തകൾ നിയ​ന്ത്രിക്കാൻ സാമൂഹിക മാധ്യമങ്ങളോട്​ ആവശ്യപ്പെട്ടിട്ടു​ണ്ടെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

രാജ്യത്ത്​ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി വാട്​സ്​ ആപ്​ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. വാട്​സ്​ ആപ്​ ഉൾപ്പടെയുള്ള ആപുകളിലുടെ പ്രചരിക്കുന്ന വ്യാജ വാർത്തകളാണ്​ പലപ്പോഴും ആൾക്കൂട്ട കൊലപാതകങ്ങൾക്ക്​ കാരണമാവുന്നത്​​. എന്നാൽ, ഇതിനെതിരായ പ്രചാരണങ്ങൾ ശക്​തമാവു​േമ്പാഴും ആൾക്കൂട്ട കൊലപാതകങ്ങൾ ആവർത്തിക്കുകയാണ്​. 

Tags:    
News Summary - Rajnath Puts Onus of Stopping Lynchings-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.