ഒരു ദിവസം രാജ്യത്തെ മുഴുവൻ കർഷകരും പണിമുടക്കിയാൽ തീരാവുന്നതേയുള്ളൂ കേന്ദ്രസർക്കാരിന്റെ അഹങ്കാരമെന്ന് കർഷകസമര നേതാവ് രാകേഷ് ടികായത്ത്. അവർ കടമ കൃത്യമായി ചെയ്യാൻ നിർബന്ധിതരാകേണ്ടിവരും. ഇതിനായി ഐക്യത്തോടെയുള്ള കർഷകമുന്നേറ്റം ഉണ്ടാകും. കർഷകരുടെ ആവശ്യങ്ങളെ പരിഗണിക്കാതിരുന്നാൽ ശക്തമായ സമരം നടക്കും.
കേന്ദ്രം നടപ്പാക്കാൻ ശ്രമിച്ച മൂന്ന് കാർഷിക നിയമത്തിനെതിരായാണ് സമരം തുടങ്ങിയത്. ചെറുതായി തുടങ്ങി രാജ്യമാകെ പടർന്ന സമരത്തിനുമുൻപിൽ സർക്കാറിനു മുട്ടുമടക്കേണ്ടി വന്നു. സമരം ഒത്തുതീർപ്പായി. എന്നാൽ, ആ വ്യവസ്ഥകൾ കേന്ദ്രം നടപ്പാക്കുന്നില്ല. കർഷകരുടെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല.
ഒരു വിളയ്‌ക്കും ന്യായവും സ്ഥിരവുമായ വില കിട്ടുന്നില്ല. ഈ ഘട്ടത്തിലാണ് പുതിയ കർഷകനിയമം വന്നത്. അതോടെ വിപുലമായ കർഷക ഐക്യം രൂപപ്പെട്ടു. ഈ ഐക്യത്തെ തകർക്കാൻ പലവിധ ശ്രമങ്ങളുണ്ടായി. പക്ഷേ, കർഷക ഐക്യം വളർന്നതല്ലാതെ ശിഥിലമായില്ലെന്നും രാകേഷ് ടികായത്ത് പറയുന്നു.
കാർഷിക പ്രശ്നങ്ങളിൽ ഏറെ മുന്നോട്ടു പോകാനുണ്ട്. കർഷകർക്കും പാവപ്പെട്ടവർക്കും ആദിവാസികൾക്കും സ്‌ത്രീകൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളല്ലേ ഇന്നത്തെ ചർച്ചാ വിഷയം. അതുകൊണ്ട് സമരങ്ങൾ അവസാനിക്കുന്നില്ലെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.