ന്യൂഡല്‍ഹി: ‘‘ഗായത്രി പ്രജാപതിയും അയാളുടെ ആളുകളും അഴിക്കുള്ളില്‍ കിടക്കുന്നത് എനിക്ക് കാണണം. അയാളാണ് ഞങ്ങളുടെ ജീവിതം എന്നേക്കുമായി നശിപ്പിച്ചത്. ഞങ്ങള്‍ക്ക് കുടുംബമുള്‍പ്പെടെ എല്ലാം വിട്ട് ഓടിപ്പോരേണ്ടിവന്നു’’ -ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വാര്‍ഡിലിരുന്ന് തനിക്ക് സംഭവിച്ച ലൈംഗിക അതിക്രമത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി ഇടക്കിടെ വിറക്കുകയും മൗനത്തിലാണ്ടു പോകുകയും ചെയ്യുന്നു. പറയുന്നത് തന്‍െറ മാതാവിനെയും തന്നെയും ലൈംഗികമായി പീഡിപ്പിച്ച സംസ്ഥാന മന്ത്രിയെക്കുറിച്ച്.
സംഭവത്തിന് എട്ടു മാസത്തിനുശേഷവും മാനസിക ആഘാതത്തില്‍നിന്ന് രക്ഷപ്പെടാനായിട്ടില്ല അവള്‍ക്ക്. പേടിസ്വപ്നങ്ങളാകുന്ന രാവുകളില്‍ അവള്‍ ആശുപത്രിയിലെ തന്‍െറ വാര്‍ഡില്‍നിന്ന് എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ ഓടുന്നു. പലരോടും പരാതി പറഞ്ഞിട്ട് ഫലമുണ്ടായില്ല. പ്രജാപതിയുടെ ആളുകളുടെ നിരന്തരഭീഷണിയും. തനിക്കും മാതാവിനും സംഭവിച്ചതുമായി പൊരുത്തപ്പെടാന്‍ ഇനിയുമായിട്ടില്ളെങ്കിലും പെണ്‍കുട്ടി തോല്‍ക്കാന്‍ തയാറല്ല. അടുത്തവര്‍ഷം പത്താം ക്ളാസ് പരീക്ഷക്കിരിക്കാനൊരുങ്ങുകയാണവള്‍.
ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ സ്ഥാനമുള്‍പ്പെടെ വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയുടെ മാതാവിനെ രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയാക്കിയത്. അവര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെതുടര്‍ന്ന് കോടതി മന്ത്രിക്കും അനുയായികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. 49കാരനായ പ്രജാപതിയെ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അഖിലേഷ് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയതാണ്.
എന്നാല്‍, പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്‍െറ നിര്‍ബന്ധത്തെതുടര്‍ന്ന് മന്ത്രിസഭയില്‍ തിരിച്ചെടുത്തു. അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അമത്തേിയില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായ പ്രജാപതി ആരോപണം ബി.ജെ.പിയുടെ രാഷ്ട്രീയ ആക്രമണമാണെന്നാണ് കുറ്റപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.