ന്യൂഡൽഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട്പാർലമെൻറ് ധനകാര്യ സമിതിക്ക് മുമ്പാകെ ഹാജരായ റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടലിന് മിക്ക ചോദ്യങ്ങൾക്കും ഉത്തരം പറയാൻ സാധിച്ചില്ല.
നോട്ട് പിൻവലിക്കലിന് ശേഷം ബാങ്കുകളിൽ തിരിച്ചെത്തിയ പണത്തിെൻറ കണക്കുകളെ കുറിച്ചോ പ്രതിസന്ധി എന്നു തീരുമെന്ന ചോദ്യത്തിനോ അദ്ദേഹത്തിന് മറുപടിയുണ്ടായില്ല. 9.2 കോടിയുടെ പുതിയ നോട്ടുകൾ വിനിമയത്തിനെത്തിച്ചു എന്ന കാര്യം മാത്രമാണ് അദ്ദേഹത്തിന് പറയാൻ സാധിച്ചത്. ജനുവരി ആദ്യം തന്നെ നോട്ട് പിൻവലിക്കലിനുള്ള നടപടികൾ റിസർവ് ബാങ്ക് ആരംഭിച്ചിരുന്നു. എന്നാൽ നോട്ടുകൾ പിൻവലിക്കാനുള്ള നിർദ്ദേശം സർക്കാറിൽ നിന്ന് ഉണ്ടായത് നവംബർ 7ാം തിയതിയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാർലിമെൻററി ധനകാര്യ സമിതിക്ക് മുമ്പാകെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാജരാവണമെന്ന് സമിതി ചെയർമാൻ കെ.വി.തോമസ് ഉത്തരവിട്ടിരുന്നു. എന്നാൽ പിന്നീട് സമിതിയിലെ ബി.ജെ.പി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
നോട്ട് പിൻവലിക്കലിന് ശേഷം വലിയ വിമർശനങ്ങളാണ് ആർ.ബി.െഎ നേരിടേണ്ടി വന്നത്. റിസർവ് ബാങ്കിെൻറ വിശ്വാസ്യത തകരുന്നതിന് നോട്ട് പിൻവലിക്കൽ ഇടയാക്കിയെന്ന വിമർശനം റിസർവ് ബാങ്കിന് നേരിടേണ്ടി വന്നു. റിസർവ് ബാങ്കിെൻറ അധികാരത്തിലേക്ക് കേന്ദ്രസർക്കാർ കടന്നു കയറുകയാണെന്ന വിമർശനം റിസർവ് ബാങ്ക് ജീവനക്കാർ തന്നെ ഉന്നയിച്ചു. ഇതു സംബന്ധിച്ച് റിസർവ് ബാങ്കിലെ വിവിധ തൊഴിലാളി സംഘടനകൾ ഉൗർജിത് പേട്ടലിന് കത്തയച്ചതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.