ഔറംഗാബാദിന്റെ പേരുമാറ്റം; ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ഔ​റം​ഗാ​ബാ​ദി​ന്റെ പേ​ര് ഛത്ര​പ​തി സാം​ബാ​ജി ന​ഗ​ർ എ​ന്നാ​ക്കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ന​ഗ​ര​ത്തി​ന്റെ​യും റോ​ഡി​​ന്റെ​യും പേ​രി​ട​ലും മാ​റ്റ​ലു​മൊ​ക്കെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​റി​ന്റെ ജോ​ലി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും ജ​സ്റ്റി​സ് ജെ.​ബി. പാ​ർ​ദി​വാ​ല​യു​മ​ട​ങ്ങി​യ ബെ​ഞ്ച് മു​ഹ​മ്മ​ദ് ഹി​ഷാം ഉ​സ്മാ​നി​യും മ​റ്റു​ള്ള​വ​രും ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ത​ള്ളി​യ​ത്. 2020 മാ​ർ​ച്ച് നാ​ലി​നാ​ണ് ഔ​റം​ഗാ​ബാ​ദ് ഡി​വി​ഷ​ന​ൽ ക​മീ​ഷ​ണ​ർ ഔ​റം​ഗാ​ബാ​ദി​​ന്റെ പേ​ര് ഛത്ര​പ​തി സാം​ബാ​ജി ന​ഗ​ർ എ​ന്നാ​ക്കി മാ​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

Tags:    
News Summary - Renaming Aurangabad; Supreme Court Refuses To Entertain Another Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.