ന്യൂഡൽഹി: പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിന് സമാന്തരമായി കർഷകർ ജന്തർ മന്തറിൽ നടത്തുന്ന 'കർഷക പാർലമെൻറി'െൻറ രണ്ടാം ദിവസം വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയങ്ങൾ പാസാക്കി. കർഷക പാർലമെൻറിൽനിന്നുള്ള അംഗങ്ങളുടെ േചാദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാതെ 'കൃഷി മന്ത്രി' രാജിവെക്കുകയും ചെയ്തു.
ഹർദേവ് സിങ് അർഷി, ജഗ്ദാർ സിങ് ബജ്വ, എസ് വെങ്കട്ടരാമയ്യ, ജംഗ്വീർ സിങ് ചൗഹാൻ, മുകേഷ് ചന്ദ്ര, ഹർപാൽ സിങ് ബിലാരി തുടങ്ങിയ കർഷക നേതാക്കൾ ബദൽ പാർലമെൻറിനെ അഭിസംബോധന ചെയ്തു. എ.പി.എം.സി മണ്ഡികളിൽ നിന്ന് കോർപേററ്റ് കുത്തകകളുടെ ആധിപത്യത്തിലേക്ക് കാർഷിക മേഖല മാറ്റുന്നതാണ് കാർഷിക നിയമമെന്ന് ഒന്നാമത്തെ പ്രമേയത്തിൽ കർഷകർ കുറ്റപ്പെടുത്തി.
അതിനാൽ എ.പി.എം.സി ബൈപാസ് നിയമം പാർലമെൻറ് റദ്ദാക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. കർഷകരുടെ സംഭരണശേഷി ശക്തിപ്പെടുത്താനുള്ള നടപടി സംസ്ഥാന സർക്കാറുകൾ എടുക്കണമെന്ന് ആവശ്യപ്പെടുന്നതാണ് മറ്റൊരു പ്രമേയം. 10 കിലോമീറ്റർ പരിധിയിൽ മണ്ഡികൾ സ്ഥാപിക്കുകയും െചറുകിട കർഷകരെയും വനിത കർഷകരെയും പട്ടയമില്ലാത്തവരെയും ചേർത്തുനിർത്തുകയും വേണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പത്തുവട്ടം ചർച്ച നടത്തിയിട്ടും വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകാത്ത േകന്ദ്ര സർക്കാർ ഏതെങ്കിലും വ്യവസ്ഥകളിൽ എതിർപ്പുണ്ടെങ്കിൽ അവ മാറ്റാൻ തയാറാണെന്ന് വെള്ളിയാഴ്ച ആവർത്തിച്ചു. കേന്ദ കൃഷി മന്ത്രി നരേന്ദ്ര സിങ് തേമാറാണ് പാർലമെൻറിന് പുറത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
പാർലമെൻറിന് മുന്നിലും സമരം തുടങ്ങിയ കർഷക യൂനിയനുകളുമായി ചർച്ചക്ക് തയാറാണെന്നും തോമർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.