ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണറായി അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ 2000 രൂപ നോട്ടിൽ ഉൗർജിത് പേട്ടലിെൻറ ഒപ്പ് . ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ആഗസ്റ്റ് 22നാണ് റിസർവ് ബാങ്ക് പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. അച്ചടി ആരംഭിക്കുേമ്പാൾ രഘുറാം രാജനായിരുന്നു റിസർവ് ബാങ്ക് ഗവർണർ. സെപ്തംബർ നാലിനാണ് പുതിയ ഗവർണർ ഉൗർജിത് പേട്ടൽ ചുമതലയേറ്റത്. അങ്ങനെയെങ്കിൽ 2000 രൂപ നോട്ടുകളിൽ വരേണ്ടിയിരുന്നത് അന്ന് റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജെൻറ ഒപ്പായിരുന്നു.
ഇൗ വിഷയത്തിൽ വ്യക്തത വരുത്താൻ റിസർവ് ബാങ്കിന് പലരും അയച്ച മെയിലുകൾക്ക് ഇതുവരെയായിട്ടും ബാങ്ക് മറുപടി നൽകിട്ടിയില്ലെന്നതും സംഭവത്തിെൻറ ദുരൂഹത വർധിപ്പിക്കുന്നു. 2000 രൂപ നോട്ടുകൾ അച്ചടിക്കാനുള്ള നടപടികൾ ജൂണിൽ തന്നെ ആരംഭിച്ചതായി സർക്കാർ പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു.അച്ചടി തുടങ്ങി ആഴ്ചകൾക്ക് ശേഷമാണ് റിസർവ് ബാങ്ക് ഗവർണറായി ഉൗർജിത് പേട്ടൽ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
നവംബർ 23ന് മാത്രമാണ് പുതിയ 500 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചിരിക്കുന്നത്. നോട്ട് പിൻവലിക്കൽ മൂലം ഉണ്ടായ കറൻസി ക്ഷാമത്തിന് ഒരു പരിധി വരെ കാരണം 500 രൂപ നോട്ടുകൾ അച്ചടിക്കാൻ വൈകിയതാണ്. 2000 രൂപ നോട്ടുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ നിരവധി വിവാദങ്ങൾ ഉയർന്ന് വന്നു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.