നാഗ്പുർ: പൊതുസ്ഥലത്ത് സംഘടിപ്പിച്ച വാർഷിക പഥസഞ്ചലന റൂട്ട് മാർച്ചിൽ കുറുവടി ഉപയോഗിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനും മഹാരാഷ്ട്ര സർക്കാറിനുമെതിരെ നാഗ്പുർ സെഷൻസ് കോടതിയുടെ നോട്ടീസ്.
ആയുധനിയമപ്രകാരം പൊതുസ്ഥലത്ത് വടി ഉപയോഗിച്ച ഭാഗവതിനും ആർ.എസ്.എസ് അംഗം അനിൽ ഭോഖറെക്കുമെതിരെ നടപടി ആവശ്യെപ്പട്ട് സാമൂഹിക പ്രവർത്തകനായ മൊഹനിഷ് ജീവൻലാൽ ജബൽപുരി ആണ് കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാറിനും നാഗ്പുർ പൊലീസിനും ഭാഗവതിനും ഭോഖറെക്കും നോട്ടീസ് അയച്ച കോടതി കേസിൽ ഡിസംബർ 11ന് വാദം കേൾക്കും.
നേരേത്ത കൊട്വാലി പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി സമീപിച്ചതെന്ന് ജബൽപുരി പറഞ്ഞു. ഭാഗവതും മറ്റും ആർക്കെങ്കിലും ഉപദ്രവമുണ്ടാക്കണമെന്ന വടി ഉപയോഗിച്ചില്ലെന്ന് പറഞ്ഞ് മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയതിനെ തുടർന്ന് സെഷൻ കോടതിയിൽ ഹരജി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.