ലഖ്നോ: സംഭലിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് വനിതകൾ ഉൾപ്പെടെ നാൽപതോളം പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 93 പേർ ഇപ്പോഴും ഒളിവിലാണ്. പരിശോധന നടത്തിയെങ്കിലും സ്ത്രീകൾ മാത്രമാണ് വീടുകളിൽ ഉണ്ടായിരുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും എസ്.പി കൃഷ്ണകുമാർ ബിഷണോയ് പറഞ്ഞു.
സംഘർഷത്തിൽ പങ്കുണ്ടെന്ന് കരുതുന്ന 400 പേരുടെ ഫോട്ടോകളും പൊലീസ് പുറത്തിറക്കിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് സംഭൽ ടൗണിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 12 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷദിവസം മദ്റസകളിൽനിന്നുള്ള വിദ്യാർഥികളെ പ്രത്യേകമായി സംഭലിലേക്ക് വിളിച്ചതായി ചൂണ്ടിക്കാട്ടി നിരവധി കത്തുകൾ ലഭിച്ചതായും ഇതിന്റെ ആധികാരികത പരിശോധിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. പരിശോധനകൾക്കു ശേഷം ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.