ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര നടപടിക്കെതിരെ രാഷ്ട്രപതിക്ക് സംയുക്ത കിസാൻ മോർച്ചയുടെ കത്ത്. പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്ര നിലപാട് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.
കള്ളകേസുകൾ ചുമത്തി നൂറിലധികം നിരപരാധികളായ കർഷകരെ കേന്ദ്രം ജയിലിൽ അടച്ചു. ഇവർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിച്ച് ഉടൻ വിട്ടയക്കണം. കർഷക നേതാക്കൾക്കെതിരെ പൊലീസും മറ്റു കേന്ദ്ര ഏജൻസികളും നോട്ടീസ് അയക്കുന്നതും അന്വേഷണം പ്രഖ്യപിക്കുന്നതും നിർത്തണം -കർഷക സംഘടന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിൽ പറയുന്നു.
സംയുക്ത കിസാൻ മോർച്ചയെ കൂടാതെ താലൂക്ക് -ജില്ല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നിരവധി കർഷക സംഘടനകളും രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കും. കർഷക സമരത്തോടനുബന്ധിച്ച് ടൂൾ കിറ്റ് കേസിൽ അസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം അനുവദിച്ചതിനെ മോർച്ച സ്വാഗതം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.