ബാബരി മസ്ജിദ് തകർക്കൽ: കല്യാൺ സിങ്ങിനെതിരായ കോടതിയല‍ക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ഹരജിക്കാരന്റെ മരണം ചൂണ്ടിക്കാട്ടിയാണ് കോടതി കേസിലെ നടപടികൾ അവസാനിപ്പിച്ചത്.

2019ലെ അയോധ്യ വിധിയുടെ പശ്ചാത്തലത്തിലും കാലപ്പഴക്കവും പരിഗണിച്ച് വിഷയം നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ സുരക്ഷയുടെ കാര്യത്തിൽ ഉറപ്പുനൽകിയിട്ടും രഥ യാത്രക്ക് അനുമതി നൽകിയതിലും ബാബരി മസ്ജിദ് തകർക്കുന്നത് തടയുന്നതിൽ വീഴ്ചവരുത്തിയതിനുമാണ് അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺ സിങ്ങിനും മറ്റുള്ളവർക്കുമെതിരെ കോടതിയല‍ക്ഷ്യത്തിന് കേസെടുത്തത്.

ഹരജിക്കാരനും മുൻ മുഖ്യമന്ത്രിയും മരിച്ചതും പരാതിക്ക് 30 വർഷത്തെ പഴക്കവും കണക്കിലെടുത്താണ് കോടതി കേസ് നടപടികൾ അവസാനിപ്പിച്ചത്. അതേസമയം, മസ്ജിദ് പൊളിക്കലുമായി ബന്ധപ്പെട്ട മറ്റു കേസുകളെ ഉത്തരവ് ബാധിക്കില്ല.

Tags:    
News Summary - SC drops contempt case against former UP CM Kalyan Singh in Babri demolition case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.