ന്യൂഡൽഹി: ജന്തർമന്ദിറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ കർഷകർ സന്ദർശിക്കുന്നതിന് മുന്നോടിയായി സുരക്ഷ കൂടുതൽ ശക്തമാക്കി ഡൽഹി പൊലീസ്. ജന്തർമന്ദിർ പരിസരത്തും അതിർത്തികളിലുമാണ് കർശന സുരക്ഷ. ഇതിനായി അധിക പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ജന്തർമന്ദിറിന് സമീപം കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സെക്യൂരിറ്റി ചെക്കുകൾക്കായും റോന്തുചുറ്റുന്നതിനായി നിയോഗിച്ച പൊലീസുകാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ കർശന സുരക്ഷ തുടരുകയാണ്.
നിയമം ലംഘിക്കുന്നവരെ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പൊലീസിന് നിർദേശമുണ്ട്. ബോർഡറുകളിൽ എത്തുന്ന വാഹനങ്ങളിൽ ടെന്റുകളോ സമാനമായ വസ്തുക്കളോ കണ്ടെത്തിയാൽ പിടിച്ചെടുക്കാൻ നിർദേശമുണ്ട്. വനിത പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഞായറാഴ്ച സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് കർഷകർ ജന്തർമന്ദിറിലേക്ക് എത്തുന്നത്. ആയിരത്തോളം കർഷകർ ഗുസ്തിതാരങ്ങൾക്ക് പിന്തുണയറിയിച്ച് എത്തുമെന്നാണ് സൂചന. കേന്ദ്ര കായികമന്ത്രിയുടെ ഓഫീസിലേക്ക് ഉൾപ്പടെ കർഷകർ മാർച്ച് നടത്താൻ സാധ്യതയുണ്ട്. സമരത്തിന് പിന്തുണയറിയിച്ച് മെയ് 11 മുതൽ 18 വരെയുള്ള തീയതികളിൽ കർഷകർ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും സമരം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.