പാക്​ അനുകൂല പരാമർശം: മണിശങ്കർ അയ്യർക്കെതിരെ രാജ്യ​​േദ്രാഹക്കേസ്​

ജ​യ്​​പു​ർ: പാ​കി​സ്​​താ​ന്​ അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ച​തി​ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ​ക്കെ​തി​രെ രാജ്യദ്രോഹക്കേ​സ്. പാ​കി​സ്​​താ​നി​ലെ ക​റാ​ച്ചി​യി​ൽ  ന​ട​ന്ന ച​ട​ങ്ങി​ൽ അ​യ്യ​ർ പാ​കി​സ്​​താ​നെ പു​ക​ഴ്​​ത്തി​യും ഇ​ന്ത്യ​യെ അ​പ​മാ​നി​ച്ചും സം​സാ​രി​ച്ചു​വെ​ന്നാ​ണ്​ ബി.​െ​ജ.​പി നേ​താ​വ്​ അ​ശോ​ക്​ ചൗ​ധ​രി ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണം.

മു​ട​ങ്ങാ​ത്ത​തും മു​ട​ക്കാ​നാ​വാ​ത്ത​തു​മാ​യ ച​ർ​ച്ച​യി​ലൂ​ടെ മാ​ത്ര​മേ ഇ​ന്ത്യ-​പാ​ക്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​കൂ​വെ​ന്നും ഇ​തി​നാ​യി പാ​കി​സ്​​താ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ക്ക്​ ഇൗ ​ന​യ​മി​ല്ലെ​ന്നു​മാ​ണ്​ അ​യ്യ​ർ പ​റ​ഞ്ഞ​ത്. അ​യ്യ​ർ പ​ര​സ്യ​മാ​യി ത​​​​​െൻറ പാ​കി​സ്​​താ​ൻ​പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ പ​രാ​തി​യി​ലു​ണ്ട്.

അ​യ്യ​രു​ടെ പ​രാ​മ​ർ​ശം ത​​​​​െൻറ ദേ​ശ​സ്​​നേ​ഹ​ത്തെ മു​റി​പ്പെ​ടു​ത്തി​യെ​ന്നും ചൗ​ധ​രി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. കോ​ട്ട അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി പ​രാ​തി സ്വീ​ക​രി​ച്ചു. കേ​സി​ൽ ചൊ​വ്വാ​ഴ്​​ച വാ​ദം കേ​ൾ​ക്കും.

Tags:    
News Summary - Sedition case filed against Mani Shankar Aiyar -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.