മായാവതി

അവരെ ജയിലിലേക്കയക്കൂ; നൂപുർ ശർമ്മയെ പുറത്താക്കിയ നടപടിയിൽ ബി.ജെ.പിയോട് മായാവതി

ന്യൂഡൽഹി: ഏതെങ്കിലും ഒരു മതത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നവരെ ജയിലിലയക്കുകയാണ് വേണ്ടതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മുസ്ലിംകൾക്കെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ ബി.ജെ.പി ദേശീയ നേതാവ് നൂപുർ ശർമ്മയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയ ബി.ജെ.പി നടപടിയോട് പ്രതികരിക്കുകയായിരുന്നു മായാവതി.

ഒരു മതത്തെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്തുന്നവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പുറത്താക്കുന്നതുമല്ലാതെ പ്രവർത്തകർക്കെതിരെ ബി.ജെ.പി ശക്തമായ നടപടിയെടുക്കണമെന്ന് മയാവതി ട്വീറ്റ് ചെയ്തു.

പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ ഒരു ടെലിവിഷൻ പരിപാടിയിൽ നൂപുർ ശർമ്മ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പ്രകോപനമുയർത്തുന്ന തരത്തിലുള്ള അവരുടെ പ്രസ്താവനകൾ ഇതിന് മുമ്പും ചില രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ട്വിറ്റർ ട്രെൻഡിന് കാരണമായിരുന്നു.

റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശർമ്മക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗ്യാൻവാപി വിഷയത്തെക്കുറിച്ചുള്ള ഒരു വാർത്താ സംവാദത്തിൽ പ്രവാചകനെക്കുറിച്ച് ശർമ്മ വിവാദ പരാമർശം നടത്തിയതായാണ് എഫ്.ഐ.ആർ.

കാൺപൂർ അക്രമക്കേസ് സമഗ്രമായി അന്വേഷിക്കണമെന്നും നിരപരാധികളെ ഈ വിഷയത്തിൽ പീഡിപ്പിക്കരുതെന്നും മായാവതി ആവശ്യപ്പെട്ടു.

Tags:    
News Summary - "Send Them To Jail": Mayawati After BJP Action Over Prophet Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.