ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഡി.ജി.പി റാങ്കിലുളള മുതിർന്ന ഉദ്യോഗസ്ഥൻ പുരുഷോത്തം ശർമയെയാണ് സസ്പെൻഡ് ചെയ്തത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മർദിക്കുന്നതിെൻറയും നിലത്ത് വലിച്ചിഴക്കുന്നതിെൻറയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വീട്ടിനുളളില്‍ വച്ച് പുരുഷോത്തം ശര്‍മ്മ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. മുഖത്തടിച്ചും കഴുത്തുപിടിച്ച് തിരിച്ചും മുടിയില്‍ പിടിച്ച് വലിച്ചുമായിരുന്നു മർദനം. അതിനിടെ രണ്ടുപേര്‍ പുരുഷോത്തം ശര്‍മ്മയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നിലത്ത് വലിച്ചിഴക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റൊരു സ്ത്രീയുമായുളള ബന്ധം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇത് വെറും കുടുംബ പ്രശ്നമാണെന്നും താൻ ചെയ്തത് ക്രിമിനൽ കുറ്റമൊന്നുമല്ലെന്നുമാണ് പുരുഷോത്തം മിശ്ര പ്രതികരിച്ചത്. 32 വർഷമായി തങ്ങൾ ഒരുമിച്ച് ജീവിക്കുന്നു. 2008 മുതലാണ് കുടുംബപ്രശ്നങ്ങൾ തുടങ്ങിയത്. ഭാര്യക്ക് സംശയരോഗമാണെന്നും തന്നെ നിരീക്ഷിക്കാൻ വീട്ടിൽ ഒളികാമറകൾ വെച്ചിരുന്നുവെന്നും ശർമ പ്രതികരിച്ചു.
കത്തിയെടുത്ത് തന്നെ കുത്താന്‍ ശ്രമിച്ചപ്പോഴാണ് ഭാര്യയെ ആക്രമിച്ചതെന്നാണ് ശർമയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.