ഷില്ലോങ്: മേഘാലയയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് ആക്കംകൂട്ടി മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ അലക്സാണ്ടർ ഹേക് അടക്കം നാല് എം.എൽ.എമാർ ബി.ജെ.പിയിലേക്ക്. നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സാൻബോർ ഷുള്ളൈ, സ്വതന്ത്രരായ ജസ്റ്റിൻ ദ്കേർ, റോബിനസ് സിേങ്കാൺ എന്നിവരാണ് ബി.ജെ.പിയിൽ ചേരുന്ന മറ്റ് എം.എൽ.എമാർ. എന്നാൽ, ഇതുസംബന്ധിച്ച് പ്രതികരിക്കാൻ ഇവർ തയാറായില്ല.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്ക് പുതിയ ഉൗർജം പകരുന്നതാണ് ഇൗ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഗോൾഫ് ലിങ്ക് ഗ്രൗണ്ടിൽ നടക്കുന്ന റാലിയിൽ നാലുപേരും പെങ്കടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശിബുൻ ലിേങ്കാദ് അറിയിച്ചു. കേന്ദ്ര വിനോദസഞ്ചാരമന്ത്രി അൽഫോൻസ് കണ്ണന്താനം ചടങ്ങിൽ സംബന്ധിക്കും. നേരേത്ത ബി.ജെ.പിയിലായിരുന്ന ഹേക് പിന്നീട് കോൺഗ്രസിലേക്ക് മാറുകയും മുകുൾ സാംഗ്മ സർക്കാറിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്.
1998, 2003, 2008 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ടിക്കറ്റിലാണ് ജയിച്ചത്. 2009ലാണ് കോൺഗ്രസിൽ ചേർന്നത്.കോൺഗ്രസിലെ ആറുപേർ അടക്കം ഒമ്പത് എം.എൽ.എമാർ രാജിവെച്ചതാണ് മേഘാലയയിലെ രാഷ്ട്രീയകാലാവസ്ഥയിൽ മാറ്റം വരുത്തിയത്.
എൻ.ഡി.എയുടെ ഭാഗമായ നാഷനൽ പീപ്ൾസ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.