മുംബൈ: പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഓഹരി സൂചികകള്‍ കുത്തനെ ഇടിഞ്ഞു. രൂപയുടെ മൂല്യവും കൂപ്പുകുത്തി.
രണ്ടു മണിയോടെ സെൻസെക്സ് 542 പോയിൻറ് കുറഞ്ഞ് 27,750 ൽ എത്തി. നിഫ്റ്റി 174 പോയിൻറ് താഴ്ന്ന് 8,570 ലും എത്തി.
രൂപയുടെ മൂല്യത്തിൽ 46 പൈസ കുറഞ്ഞ് ഡോളറിനെതിരായ വിനിമയത്തിൽ 66.91 ആയി.
പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതായി മിലിട്ടറി ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് വെളിപ്പെടുത്തിയതോടെയാണ് സൂചികകളിൽ ഇടിവ് വന്നത്.
രാവിലെ 144 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്. 12 മണിയോടെ സൂചികകൾ താഴ്ന്നു തുടങ്ങി. ഒരു ഘട്ടത്തിൽ സെന്‍സെക്‌സ് 472 പോയന്റ് താഴ്ന്ന് 27,820ലും നിഫ്റ്റി 151 പോയന്റ് ഇടിഞ്ഞ് 8,553ലുമെത്തി.
ബി.എസ്.ഇയില്‍ 432 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. 2090 ഓഹരികള്‍ നഷ്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.