ശ്രീനഗർ: ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് യാസീൻ മാലിക്കിനെ പൊലീസ് കരുതൽതടങ്കലിലാക്കി. ദക്ഷിണകശ്മീരിലെ ഷോപിയാൻ ജില്ലയിലാണ് സംഭവം. മേഖലയിൽ സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കുമെന്ന് കരുതിയാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. മാലിക്കിനെയും സംഘടനയുടെ മേഖലപ്രസിഡൻറ് നൂർ മുഹമ്മദ് കൽവാലിനെയുമാണ് സുരക്ഷവിഭാഗം പിടികൂടിയത്. അതേസമയം, ജയിലിൽ കഴിയുന്ന സർജാൻ ബർക്കത്തിയുടെ കുടുംബത്തെ സന്ദർശിക്കാൻ റേബാനിലേക്ക് പോകെവയാണ് ഇരുവരെയും തടവിലാക്കിയതെന്ന് ജെ.കെ.എൽ.എഫ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.