ന്യൂഡൽഹി: അടുത്തമാസം കോവിഷീൽഡ് വാക്സിെൻറ ഒമ്പത് മുതൽ പത്ത് കോടി ഡോസുകൾ വരെ ഉൽപാദിപ്പിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ. കോവിഡ് വാക്സിനുകളുടെ കുറവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ നിന്ന് പരാതിയുയരുന്നതിനിടയിലാണ് വാക്സിൻ ഉത്പാദകർ അറിയിപ്പുമായി എത്തിയത്. നിലവിലെ ഉത്പാദനശേഷിയായ 6.5 കോടി ഡോസിൽ നിന്ന് 10 കോടി ഡോസായി ഉത്പാദനം ഉയർത്തുമെന്നും സിറം വാഗ്ദാനം ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ച കത്തിലാണ് സിറം ഇൻസ്റ്ററ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വിഷയത്തില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (ഗവണ്‍മെൻറ് ആന്‍റ് റെഗുലേറ്ററി അഫയേഴ്‌സ്) പ്രകാശ് കുമാര്‍ സിങ് അമിത് ഷാക്ക് നന്ദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വലിയ പിന്തുണയാണ് തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.