രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി

പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യ ഉദ്​പാദിപ്പിക്കുന്ന കോവിഡിനെതിരായ ഓക്സ്ഫഡ് കോവിഷീൽഡ്​ വാക്സിന്‍റെ വിതരണം തുടങ്ങി. രാവിലെ അഞ്ചു മണിയോടെ താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് പൂനെ വിമാനത്താവളത്തിലേക്ക് വാക്സിൻ കൊണ്ടു പോകുന്നത്. വാക്സിൻ വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പ്രത്യേക പൂജകൾ നടത്തിയിരുന്നു.

എട്ട് പാസഞ്ചർ വിമാനങ്ങളും രണ്ട് കാർഗോ വിമാനങ്ങളും അടക്കം 10 വിമാനങ്ങളിലായി രാജ്യത്തെ 13 സ്ഥലങ്ങളിലാണ് വാക്സിൻ വിതരണം ചെയ്യുക. ഡൽഹി, കർനാൽ, അഹമ്മദാബാദ്, ചണ്ഡിഗഡ്, ലക്നോ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, കൊൽക്കത്ത, ഗുവാഹത്തി, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലാണ് വാക്സിൻ എത്തിക്കുക. അവിടെ നിന്ന് മുഴുവൻ സംസ്ഥാനങ്ങളിലും വാക്സിൻ കൈമാറും.

ഓക്സ്ഫഡ് കോവിഷീൽഡ്​ വാക്സിന്​ 200 രൂപ വില നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ആദ്യഘട്ടമായി 1.10 കോടി ഡോസുകൾ ഉടനെ വിതരണം ചെയ്യുക. പത്തു കോടി ഡോസുകൾക്കാണ്​ 200 രൂപ വീതം വില ധാരണയായതെന്നാണ്​ റിപോർട്ടുകൾ.

കോവിഷീൽഡ് വാക്സീനും കോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.