ബി.ജെ.പി ഗുണ്ടകൾ പോളിങ് ഏജന്റുമാരായിരിക്കാൻ അവർ ആഗ്രഹിച്ചു; മാധ്യമങ്ങളും കണ്ണടച്ചു

മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗറിൽ ബി.ജെ.പി ഗുണ്ടകൾ ബൂത്ത് കൈയേറിയതിനെ കുറിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശബ്നം ഹാഷ്മി. ഗാന്ധിനഗറിലെ ജുഹപുര, വെജൽപൂർ എന്നിവിടങ്ങളിലെ 84 ബൂത്തുകൾ കൈയേറാനാണ് ബി.ജെ.പി പ്രവർത്തകർ ശ്രമിച്ചത്. ജുഹപുരയിലെയും വെജൽപൂരയിലെയും 84 ബൂത്തുകളിൽ എട്ടു-പത്ത് ബി.ജെ.പി ഗുണ്ടകളടങ്ങുന്ന സംഘം എത്തി പോളിങ് ഏജന്റുമാരായി നിന്നിരുന്ന കോൺഗ്രസ് പ്രതിനിധികളെ ദൂരേക്ക് കൊണ്ടുപോയി വോട്ടർ പട്ടിക തട്ടിയെടുത്തു.

അമിത്ഷാക്കെതിരെ മത്സരിക്കുന്ന സോണൽദത്തയും അവിടെയുണ്ടായിരുന്നു. പുതിയ പോളിങ് ഏജന്റുമാർക്ക് വീണ്ടും വോട്ടർമാരുടെ ലിസ്റ്റ് പ്രിന്റ് ചെയ്തു കൊടുത്തു. കോൺഗ്രസ് പ്രതിനിധികൾക്ക് പകരം പോളിങ് ബൂത്തിൽ ഏജന്റുമാരായി സ്വന്തം ആളുകളെ ഇരുത്താനാണ് ബി.ജെ.പി ഗുണ്ടകൾ ശ്രമിച്ചത്.

നിരന്തരം പരാതികൾ നൽകിയിട്ടും മതിയായ സുരക്ഷ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇത് നടന്നത് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലാണ്. ബി.ജെ.പി വിചാരിച്ചത് അവർക്ക് ഇവിടം മറ്റൊരു സൂററ്റോ ഇൻഡോറോ ആക്കി മാറ്റാൻ കഴിയുമെന്നാണ്. മാധ്യമങ്ങളും ഉറങ്ങുകയാണെന്ന് തോന്നുന്നു. സോണൽദത്തക്ക് ഒപ്പം. എന്നുപറഞ്ഞാണ് ശബ്നം ഹാഷ്മി പോസ്റ്റ് അവസാനിപ്പിച്ചത്.


Tags:    
News Summary - Shabnam Hashmi writes on election in Gandhi Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.