മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ മുൻ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മേ ധാവി ഹേമന്ത് കർക്കരയെ അധിക്ഷേപിച്ച മാലേഗാവ് സ്ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബ ി.ജെ.പി സ്ഥാനാർഥിയുമായ സന്യാസിനി പ്രജ്ഞ സിങ് ഠാക്കൂറിനെ തള്ളിപ്പറഞ്ഞ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും.
ആരും രക്തസാക്ഷികളെ അപമാനിക്കാൻ പാടില്ല. സന്യാസിനിയുടെ പ്രസ്താവന ശരിയല്ല-ഉദ്ധവ് പറഞ്ഞു. എന്നാൽ, അവർ പിന്നീട് ക്ഷമചോദിച്ചായും അദ്ദേഹം കൂട്ടിച്ചേർത്തു. കർക്കരെ ധീരനും സത്യസന്ധനുമായ ഉദ്യോഗസ്ഥനായിരുന്നുവെന്നും രക്തസാക്ഷിത്വം എക്കാലവും നിലനിൽക്കുമെന്നും കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബി.ജെ.പബി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും പറഞ്ഞിരുന്നു. പ്രജ്ഞയുടെത് അവരുടെ വ്യക്തിപരമായ പ്രസതാവനയാണെന്നും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.